കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നിൽ വാഹനത്തിലിരുന്ന് മദ്യപിച്ച ആറ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. ഗ്രേഡ് എസ്‌ഐ ബിനു, സി.പി.ഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എം.എസ്, മനോജ് കുമാർ എന്നിവർക്കെതിരെയാണ് നടപടി.
മദ്യപിച്ച് വാഹനമോടിച്ച ഗ്രേഡ് എസ്‌ഐ ബിനുവിനെതിരെ പ്രത്യേക കേസെടുക്കാനും തീരുമാനമായി.കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം വാഹനത്തിലിരുന്ന് പോലീസുകാർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു.
ഹോട്ടലുടമയുടെ മകളുടെ വിവാഹ സൽക്കാരത്തിന് മുന്നോടിയായിട്ടായിരുന്നു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ ഈ പരസ്യമദ്യപാനംമദ്യപിച്ച ശേഷം അതേ വാഹനത്തിൽ വിവാഹ സൽക്കാരത്തിന് പോവുകയും പിന്നീട് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾപുറത്തുവിട്ടു. വാഹനമോടിച്ച സി.പി.ഒ അടക്കമുള്ളവർ മദ്യപിച്ചതായി ദൃക്‌സാക്ഷികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
