കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിൽ ടെക്നിക്കൽ അസിസ്റ്റന്റ്മാരായി പിൻവാതിൽ നിയമനം നടത്താനുള്ള നീക്കത്തിനെതിരെ ഐ എൽ സി സി . സംവരണ തത്വങ്ങൾ ലംഘിച്ച് കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിൽ ടെക്നിക്കൽ അസിസ്റ്റന്റ് മാരെ പിൻവാതിലിലൂടെ നിയമനം നടത്തി സ്ഥിരപ്പെടുത്തുവാനുള്ള കേരള സർക്കാരിന്റെ നടപടിക്കെതിരെ ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന സമിതി പ്രതിഷേധം രേഖപ്പെടുത്തി.
യോഗം സംസ്ഥാന ചെയർമാൻ സുനിൽ ജേക്കബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാക്സൺ ആറാട്ടുകുളം അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറിമാരായ ഇഗ്നേഷ്യസ് അത്തിപ്പഴി, ജോഷി പള്ളിപ്പറമ്പിൽ, സംസ്ഥാന ട്രഷറർ അഗസ്റ്റിൻ ചാക്കോ, ജോഫിൻ എബ്രഹാം, ടൈറ്റസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
നിയമനം പിഎസ്സിക്ക് വിട്ടില്ലെങ്കിൽ പ്രത്യക്ഷ സമരം പരിപാടിക്ക് രൂപം കൊടുക്കാൻ യോഗം തീരുമാനിച്ചു.
