‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ (FTA) യാഥാർഥ്യമായി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും പ്രയോജനപ്പെടുന്ന ഈ കരാറിലൂടെ യൂറോപ്പിലേക്കുള്ള കയറ്റുമതി തീരുവ കുത്തനെ കുറയും. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിതുറക്കുമെന്ന് വാണിജ്യ മന്ത്രാലയം വിലയിരുത്തുന്നു.ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിലൂടെ രാജ്യത്തിന് 6.4 ലക്ഷം കോടി രൂപയുടെ കയറ്റുമതി നേട്ടം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി.

കരാർ യാഥാർഥ്യമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഗോയലിനെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലേയെൻ പ്രത്യേകം അഭിനന്ദിച്ചു.

എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും വലിയ സാമ്പത്തിക ഉണർവ് നൽകുന്നതാണ് ഈ ചരിത്ര നീക്കം.ഇന്ത്യ-ഇയു വ്യാപാരക്കരാറിലൂടെ ടെക്സ്റ്റൈൽസ്, മരുന്നുകൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, സമുദ്രോൽപന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ കയറ്റുമതിക്ക് വലിയ കുതിപ്പുണ്ടാകും.

ചായ, സുഗന്ധവ്യഞ്ജനങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് യൂറോപ്യൻ വിപണിയിൽ കുറഞ്ഞ നികുതിയിൽ പ്രവേശനം ലഭിക്കുന്നതോടെ ഇന്ത്യൻ ഉൽപാദകർക്ക് വലിയ ലാഭമുണ്ടാകുമെന്ന് വാണിജ്യ മന്ത്രാലയം വിലയിരുത്തുന്നു.

ഇന്ത്യ-ഇയു വ്യാപാരക്കരാറിലൂടെ കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇനി തീരുവയില്ലാത്തതോ നാമമാത്രമായ നികുതി ഉള്ളതോ ആയി മാറും. സമുദ്രോൽപന്നങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, തേയില, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് യൂറോപ്യൻ വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം വിലയിരുത്തുന്നു. ഇത് കേരളത്തിലെ കാർഷിക-വ്യവസായ മേഖലകൾക്ക് വൻ സാമ്പത്തിക നേട്ടം നൽകും.

Leave a Reply

Your email address will not be published. Required fields are marked *