കേരളം മുഴുവൻ യുഡിഎഫിന് ലഭിക്കുമെന്നും അതിൽ ആദ്യം പിടിച്ചെടുക്കുന്നത് ബേപ്പൂർ ആയിരിക്കുമെന്നും പി.വി. അൻവർ പറഞ്ഞു. പിണറായിസവും മരുമോനിസവും കേരളത്തിന് ക്യാൻസറാണെന്ന് വിമർശിച്ച അദ്ദേഹം, ഇവരെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയും അനുചരന്മാരും വർഗീയത പടർത്തുകയാണെന്നും പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.
കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുകയാണെന്നും അതിന്റെ പ്രധാന കാരണം മുഹമ്മദ് റിയാസ് ആണെന്നും പി.വി. അൻവർ. കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ ‘മരുമോനിസം’ ആണ് നടപ്പിലാകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ വിജയം പ്രവചിച്ച അൻവർ, തനിക്ക് സീറ്റുകളോ നിബന്ധനകളോ ഇല്ലെന്നും പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും വ്യക്തമാക്കി.
