തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്കാരം എസ്എൻഡിപി യോഗത്തെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചതിനുള്ള അംഗീകാരമാണെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ ലക്ഷ്യം നായർ-ഈഴവ ഐക്യമല്ല, മറിച്ച് ‘നായാടി മുതൽ നസ്രാണി വരെയുള്ള’ വിശാലമായ ഐക്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ ഐക്യത്തിൽ രാഷ്ട്രീയമില്ലെന്നും മുസ്ലീം ലീഗിനൊഴികെ മറ്റാർക്കും ഇതിനൊപ്പം ചേരാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.താൻ മുസ്ലിം സമുദായത്തിന് എതിരല്ലെന്നും തന്റെ എതിർപ്പ് രാഷ്ട്രീയ പാർട്ടിയായ മുസ്ലിം ലീഗിനോട് മാത്രമാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

ലീഗ് ഈഴവ സമുദായത്തെ ചതിച്ചുവെന്നും ആ സത്യം വിളിച്ചുപറയുമ്പോൾ താൻ മതവിദ്വേഷം വളർത്തുന്നു എന്ന് വരുത്തിതീർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈഴവ സമുദായത്തെ തകർക്കാനുള്ള നീക്കങ്ങൾ കയ്യും കെട്ടി നോക്കിനിൽക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.എസ്എൻഡിപിയെയും തന്നെയും തകർക്കാനുള്ള നീക്കങ്ങളെ കയ്യും കെട്ടി നോക്കിനിൽക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. സാമൂഹിക-സാമ്പത്തിക നീതി നിഷേധിക്കപ്പെട്ടാൽ അത് തുറന്നുപറയുമെന്നും ശത്രുക്കൾക്ക് നേരെ വിരൽ ചൂണ്ടുന്നത് സമുദായത്തോടുള്ള കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമുദായത്തിന്റെ അവകാശങ്ങൾക്കായി ഏതറ്റം വരെയും പോരാടുമെന്ന ഉറച്ച നിലപാടിലാണ് വെള്ളാപ്പള്ളി.എസ്എൻഡിപി ഒരു തുറന്ന പുസ്തകമാണെന്നും വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജി. സുകുമാരൻ നായർ ഇതിനോട് സഹകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. തന്നെ കരുത്തനാക്കിയത് സുകുമാരൻ നായരുടെ വിമർശനങ്ങളാണെന്നും, ഐക്യശ്രമങ്ങൾക്ക് അത് വലിയ പിൻബലമായെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *