ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചു. 2026-27 വർഷത്തെ ക്ഷേമപെൻഷൻ വിതരണത്തിനായി മാത്രം 14,500 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകിയിരിക്കുന്നത്.

അംഗൻവാടി വർക്കർമാർ, ആശാ വർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ എന്നിവരുടെ മാസവേതനത്തിൽ 1000 രൂപയുടെ വർധന പ്രഖ്യാപിച്ചു. അംഗൻവാടി ഹെൽപർമാർക്ക് 500 രൂപയും, സ്കൂൾ പാചകത്തൊഴിലാളികൾക്ക് പ്രതിദിനം 25 രൂപയും അധികമായി ലഭിക്കും. താഴെത്തട്ടിലുള്ള സേവന മേഖലയ്ക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *