ശശി തരൂർ കോൺഗ്രസിന്റെ അഭിമാനമാണെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പാർട്ടിയിലെ എതിരഭിപ്രായങ്ങളെ ഇല്ലാതാക്കുന്നതല്ല, മറിച്ച് ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് കോൺഗ്രസ് ശൈലിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അജണ്ട പ്രതിപക്ഷം നിശ്ചയിക്കുമെന്നും ജനങ്ങൾ അത് ചർച്ച ചെയ്യുമെന്നും വി.ഡി. സതീശൻ.
നേമത്ത് മത്സരിക്കാനുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളി തനിക്കെതിരെയുള്ള ‘തോണ്ടലും പിച്ചലുമാണെന്നും’ രാഷ്ട്രീയ ശ്രദ്ധ തിരിക്കാനുള്ള ഇത്തരം നീക്കങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തനിക്കെതിരെയുള്ള പ്രകോപനങ്ങളിൽ വീഴില്ലെന്നും മന്ത്രി വി. ശിവൻകുട്ടിയുമായി തർക്കത്തിനില്ലെന്നും വി.ഡി. സതീശൻ പരിഹാസരൂപേണ പറഞ്ഞു.
തനിക്ക് സംസ്കാരം കുറവാണെന്ന മന്ത്രിയുടെ ആരോപണം അംഗീകരിച്ച സതീശൻ, നിലവാരമുള്ളവരോട് തർക്കിക്കാനില്ലെന്നും തമാശരൂപേണ പ്രതികരിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന ശക്തമായ രാഷ്ട്രീയ അജണ്ടകൾ പ്രതിപക്ഷം അവതരിപ്പിക്കുമെന്ന് വി.ഡി. സതീശൻ.
ജനശ്രദ്ധ തിരിച്ചുവിടാനാണ് ഭരണപക്ഷം വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും, ഇത്തരം തന്ത്രങ്ങളിൽ വീഴാതെ രാഷ്ട്രീയ വിഷയങ്ങളിൽ തന്നെ ഊന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.
