ബെംഗളൂരുവിലെ ലാംഗ്ഫോർഡ് റോഡിലുള്ള ഓഫീസിൽ ആദായനികുതി പരിശോധനയ്ക്കിടെ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നുകോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്കാരം നാളെത്തേക്ക് (ഫെബ്രുവരി 1, ഞായർ) മാറ്റി. വിദേശത്തുള്ള ബന്ധുക്കൾ എത്താൻ വൈകുന്നതിനാലാണ് ഇന്ന് നടത്താനിരുന്ന ചടങ്ങുകൾ മാറ്റിവെച്ചത്.
നിലവിൽ ബെംഗളൂരു ബൗറിങ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെയാകും ബന്ധുക്കൾക്ക് വിട്ടുനൽകുക.
തുടർന്ന് സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിൽ ശുശ്രൂഷകൾ നടക്കും. ആദായനികുതി പരിശോധനയ്ക്കിടെ ഓഫീസിൽ വെച്ച് ജീവനൊടുക്കിയ അദ്ദേഹത്തിന്റെ മരണത്തിൽ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്.
സി.ജെ. റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.
