Month: January 2026

മനുഷ്യന് മുൻപേ ബഹിരാകാശത്തെത്തിയ ഹാം വിജയഗാഥയ്ക്ക് പിന്നിലെ കണ്ണീരുറങ്ങുന്ന പീഡനകഥകൾ

മനുഷ്യൻ ബഹിരാകാശം കീഴടക്കിയ വലിയ നേട്ടങ്ങൾക്ക് പിന്നിൽ ചില മിണ്ടാപ്രാണികളുടെ കണ്ണീരുണങ്ങാത്ത ചരിത്രമുണ്ട്. സ്വന്തം വിധി നിശ്ചയിക്കാനാവാതെ, പരീക്ഷണശാലകളിലെ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി ബഹിരാകാശത്തേക്ക് അയക്കപ്പെട്ട അത്തരം ജീവികളെ ഇന്ന് ലോകം നൊമ്പരത്തോടെയാണ് ഓർക്കുന്നത്. ശാസ്ത്രത്തിന്റെ കുതിപ്പിനായി സ്വാതന്ത്ര്യം ബലികൊടുക്കേണ്ടി വന്ന…

ജുഡീഷ്യൽ സിറ്റിക്ക് പ്രതിസന്ധി? ഭൂമി കൈമാറ്റത്തിൽ സുപ്രീം കോടതിയെ സമീപിച്ച് എച്ച്.എം.ടി

കളമശേരി ജുഡീഷ്യൽ സിറ്റി പദ്ധതിക്കായി 2014-ലെ നിരക്കിൽ ഭൂമി വിട്ടുനൽകാനാകില്ലെന്ന് എച്ച്.എം.ടി സുപ്രീം കോടതിയെ അറിയിച്ചു. കേരളം നിശ്ചയിച്ച നഷ്ടപരിഹാരത്തുക വിപണി വിലയേക്കാൾ വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി സത്യവാങ്മൂലം സമർപ്പിച്ചത്. ഇതോടെ കോടതി സമുച്ചയത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വീണ്ടും…

ആ രണ്ട് വർഷങ്ങൾ നീറിപ്പുകഞ്ഞു; ഒടുവിൽ കൊല്ലപ്പെട്ട സഹോദരിക്കായി നീതി തേടി മണിപ്പൂർ

മണിപ്പൂരിലെ വംശീയ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച കുക്കി യുവതിക്കായി പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയിലും ചുരാന്ദ്പൂരിലും വിവിധ കുക്കി സംഘടനകൾ നീതി തേടി രംഗത്തിറങ്ങി. മെയ്തി വിഭാഗവുമായി ഇനിയൊരു സഹവാസം സാധ്യമല്ലെന്നും, തങ്ങൾക്ക് പ്രത്യേക ഭരണകൂടം വേണമെന്നുമാണ് ഇവരുടെ ആവശ്യം. 2023 മേയിൽ…

ദീപക്കിന്റെ മരണത്തിൽ ദുരൂഹത? പിതാവ് യുവതിക്കെതിരെ മൊഴി നൽകി

“കോഴിക്കോട് ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, യുവതിക്കെതിരെ കർശന നടപടി വേണമെന്ന് പിതാവ്ആവശ്യപ്പെട്ടു. മറ്റാർക്കും ഇനി ഇത്തരം ഗതികേട് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. മകന്റെ മുഖത്തെ വിഷമം കണ്ട് കാര്യം തിരക്കിയെങ്കിലും ദീപക്ക് ഒന്നും പറഞ്ഞിരുന്നില്ലെന്ന് പിതാവ്…

സ്‌പെയിനിൽ ട്രെയിൻ ദുരന്തം: 21 മരണം; നിരവധി പേർക്ക് പരിക്ക്

സൗത്ത് സ്പെയിനിലെ അദാമുസിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 മരണം. ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്. സ്പെയിനിലെ മലാഗയിലുണ്ടായ ഈ ട്രെയിൻ അപകടം വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തകർന്ന ബോഗികൾക്കിടയിൽ…

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ;

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; കോൺഗ്രസ് ‘വിജയോത്സവം 2026’ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് മറൈൻ ഡ്രൈവിൽ നടക്കുന്ന മഹാപഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 15,000 പേർ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോൺഗ്രസ്; തദ്ദേശ തെരഞ്ഞെടുപ്പിലെ…

ഒറ്റപ്പാലത്ത് ഇരട്ടക്കൊലപാതകം: ദമ്പതികൾ വെട്ടേറ്റു മരിച്ചു; നാലു വയസ്സുകാരന് പരിക്ക്

പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ അർധരാത്രിയിൽ വെട്ടിക്കൊന്നു. നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ ഇവരുടെ നാലു വയസ്സുകാരനായ കൊച്ചുമകന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.…

കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ട്, പക്ഷേ യുഡിഎഫിനെ സമ്മർദത്തിലാക്കില്ല വിട്ടുവീഴ്ചാ നിലപാടുമായി മുസ്ലിം ലീഗ്

യുഡിഎഫിനെ സമ്മർദത്തിലാക്കി ചർച്ചകൾ സങ്കീർണ്ണമാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല. പി.വി. അൻവർ, സി.കെ. ജാനു എന്നിവരുടെ വരവോടെ മുന്നണി വിപുലീകരിക്കാനാണ് നീക്കം. പുതിയ കക്ഷികൾക്കായി വിട്ടുവീഴ്ചയ്ക്കും ലീഗ് തയ്യാറാണ്. ഇടതുഭരണത്തുടർച്ച തടഞ്ഞ് മുന്നണിയെ ശക്തിപ്പെടുത്തുക എന്നതാണ് ലീഗിന്റെ പ്രധാന ലക്ഷ്യം.പാർട്ടിയുടെ താത്പര്യം സംരക്ഷിച്ചുകൊണ്ട്…

വെടിക്കെട്ട് അർധസെഞ്ചുറിയുമായി ക്രീസിൽ നങ്കൂരമിട്ട് പോരാട്ടം

ബുലവായോ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യ ബാറ്റിങ് തുടരുന്നു. 14 ഓവറിൽ 70 റൺസെടുത്ത് മൂന്ന് വിക്കറ്റ് നഷ്ടമായി. വൈഭവ് സൂര്യവംശി അർധസെഞ്ചുറിയോടെ ക്രീസിലുണ്ട്. ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തിരഞ്ഞെടുത്തു. ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിലാണ് മത്സരം നടക്കുന്നത്.ഇന്ത്യയ്ക്ക്…

54 വർഷത്തിന് ശേഷം മനുഷ്യചന്ദ്ര ദൗത്യം

നാസയുടെ ആർട്ടിമിസ് II ചാന്ദ്ര ദൗത്യം 2026 ഫെബ്രുവരിയിൽ നടക്കും. 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് മടങ്ങുന്ന ഈ ചരിത്ര ദൗത്യത്തിൻ്റെ ആദ്യ വിക്ഷേപണ തീയതി ഫെബ്രുവരി 6 ആണ്. നാല് സഞ്ചാരികളാണ് ഈ 10 ദിവസത്തെ ചാന്ദ്ര പര്യവേക്ഷണത്തിൽ…