Month: January 2026

രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങുന്നു? പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയതായി മൊഴി

മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടുപ്പ് പൂർത്തിയാക്കി എസ്ഐടി. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഹോട്ടലിലെ 408ാം നമ്പർ മുറിയിൽ അന്വേഷണ സംഘം പരിശോധന നടത്തി. പരാതിക്കാരിക്കൊപ്പം ഹോട്ടലിൽ വന്നിട്ടുണ്ടെന്നും, എത്തിയത് സ്വകാര്യ സംഭാഷണത്തിന് മാത്രമെന്നും രാഹുൽ സമ്മതിച്ചതായി അന്വേഷണ…

സൗദിയുടെ പണം, പാക് ആണവായുധ, തുർക്കി സൈന്യം: ‘ഇസ്ലാമിക നാറ്റോ’ സഖ്യത്തിന് നീക്കം

നാറ്റോ മാതൃകയിൽ ഒരു ഇസ്‌ലാമിക സൈനിക സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ചർച്ച നടത്തുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. നിലവിലുള്ള സൗദി-പാകിസ്ഥാൻ സുരക്ഷാ സഖ്യത്തിലേക്ക് തുർക്കിയെ ഉൾപ്പെടുത്താനാണ് ശ്രമം. നാറ്റോയുടെ പ്രധാന ഉടമ്പടിക്ക് സമാനമായി, ഏതെങ്കിലും…

ശബരിമല സ്വർണക്കൊള്ള: ശങ്കർദാസിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം

ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. താൻ അബോധാവസ്ഥയിൽ ചികിത്സയിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ശങ്കർദാസ് കോടതിയെ അറിയിച്ചിട്ടുള്ളത്. ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ…

രാഹുൽ മാങ്കൂട്ടത്തിൽ തെളിവെടുപ്പിനായി തിരുവല്ലയിലെ ഹോട്ടലിൽ

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി എസ്ഐടി തെളിവെടുപ്പ് ആരംഭിച്ചു. പരാതിക്കാസ്പദമായ തിരുവല്ലയിലെ ഹോട്ടലിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. തുടർന്ന് പാലക്കാടും പരിശോധന നടത്തും. എന്നാൽ അന്വേഷണസംഘത്തോട് സഹകരിക്കാത്ത രാഹുൽ, ചോദ്യങ്ങൾക്കെല്ലാം ചിരിച്ചുകൊണ്ട് മാത്രമാണ് മറുപടി നൽകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബലാത്സംഗക്കേസിൽ രാഹുൽ…

തമിഴ്നാടിന്റെ ശബ്ദം അടിച്ചമർത്താനാവില്ല: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

നടനായ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ‘തമിഴക വെട്രി കഴകത്തിനും’ പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിജയ്‌യെ തമിഴ് ജനതയുടെ ശബ്ദമെന്ന് വിശേഷിപ്പിച്ച രാഹുൽ, തമിഴ് മക്കളുടെ വികാരം അടിച്ചമർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്…

മുന്‍ സി.പി.എം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ സമരവേദിയില്‍ നേതാക്കള്‍ക്കൊപ്പം പങ്കെടുത്തു

മുൻ സി.പി.എം എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. കൊട്ടാരക്കരയിൽ നിന്നുള്ള മുൻ ജനപ്രതിനിധിയായ ഇവർ സമരവേദിയിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം അണിനിരന്നു. മൂന്ന് തവണ കൊട്ടാരക്കരയെ പ്രതിനിധീകരിച്ച ഐഷാ പോറ്റി, കഴിഞ്ഞ അഞ്ച് വർഷമായി സി.പി.എം നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ഇതിനിടെ ഇവരെ…

അതിതീവ്ര മഴ മുന്നറിയിപ്പ്: തെക്കൻ, മധ്യ കേരളത്തിൽ ജാഗ്രത

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് പരക്കെ മഴ. മധ്യ-തെക്കൻ ജില്ലകളിൽ പലയിടത്തും ശക്തമായ മഴയും ഇടിമിന്നലും റിപ്പോർട്ട് ചെയ്തു. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ,…

രാഹുലിന് തിരിച്ചടി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ച് കോടതി

പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജനുവരി 16-ന് വൈകുന്നേരം നാല് മണി വരെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡി ആവശ്യമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.…

തീരദേശ മനസ്സ് യുഡിഎഫിനൊപ്പം വിഴിഞ്ഞം പിടിച്ചെടുത്ത് കോൺഗ്രസ് സഖ്യം

തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് സിറ്റിംഗ് സീറ്റായ വിഴിഞ്ഞം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കെ.എച്ച്. സുധീർ ഖാൻ 172 വോട്ടുകൾക്കാണ് വിജയിച്ചത്. ഇതോടെ കോർപ്പറേഷനിൽ യുഡിഎഫിന്റെ സീറ്റ് നില 20 ആയി. സ്വന്തം നിലയിൽ കേവലഭൂരിപക്ഷം നേടാനുള്ള ബിജെപിയുടെ നീക്കത്തിനും എൽഡിഎഫിന്റെ ആധിപത്യത്തിനും…

ഇറാനുമായി വ്യാപാരമെങ്കിൽ 25% നികുതി ലോകരാജ്യങ്ങൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: റഷ്യക്ക് പിന്നാലെ ഇറാനെതിരെയും കടുത്ത വ്യാപാരയുദ്ധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. 2026-ലെ ട്രംപിന്റെ ആദ്യത്തെ പ്രധാന…