Month: January 2026

തമിഴകത്ത് മലയാളിക്കൊടി; 5 മികച്ച നടിമാരും മലയാളികൾ, പുരസ്‌കാരങ്ങളിൽ കേരളത്തിളക്കം

തമിഴ്നാട് സർക്കാരിന്റെ 2016-2022 കാലത്തെ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളി താരങ്ങൾ തിളങ്ങി. അഞ്ച് വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം മലയാളികൾ സ്വന്തമാക്കിയപ്പോൾ, മറ്റ് പ്രധാന വിഭാഗങ്ങളിലും മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞു. 2016 മുതൽ 2022 വരെയുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര…

ശബരിമല സ്വർണ്ണക്കവർച്ച: നടൻ ജയറാമിനെ ചോദ്യം ചെയ്തു; തെളിവുകൾ തേടി അന്വേഷണ സംഘം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ശബരിമലയിൽ വെച്ചാണ് ഇയാളെ പരിചയപ്പെട്ടതെന്ന് ജയറാം മൊഴി നൽകി. 2019-ൽ ശബരിമലയിലെ 14 സ്വർണ്ണപ്പാളികൾ ചെന്നൈയിലെത്തിച്ച് ജയറാമിന്റെ വീട്ടിൽ…

മൂന്നടിയിൽ വീണ് മേഘാലയ; കേരളം ക്വാർട്ടറിൽ പടയോട്ടം തുടരുന്നു

സിലാപഥറിൽ നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ മേഘാലയയെ 3-0ന് തകർത്ത് കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പിൽ ഒരു മത്സരം ബാക്കിനിൽക്കെയാണ് കേരളത്തിന്റെ ഈ മുന്നേറ്റം. പൂർണ്ണ ആധിപത്യം പുലർത്തിയ മത്സരത്തിൽ മുഹമ്മദ് സിനാൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സൽ എന്നിവർ…

36 വർഷം, ഒടുവിൽ പടിയിറക്കം ബി.എൻ. ഹസ്കർ പാർട്ടി വിട്ടു

36 വർഷത്തെ സി.പി.ഐ.എം ബന്ധം ഉപേക്ഷിച്ച അഡ്വ. ബി.എൻ. ഹസ്കർ ഇനി ആർ.എസ്.പിയിൽ പ്രവർത്തിക്കും. ചാനൽ ചർച്ചയിൽ സർക്കാരിനെ വിമർശിച്ചതിന് പാർട്ടി നൽകിയ താക്കീതാണ് രാജിക്ക് കാരണം. കൊല്ലം സ്വദേശിയായ അദ്ദേഹം ഇനി ആർ.എസ്.പിയുടെ ഭാഗമായി തുടരുമെന്ന്റിപ്പോർട്ട്. ഏഴര വർഷത്തെ സജീവ…

സഞ്ജു വീണ്ടും ഫ്ലോപ്പ്; ഗില്ലിനെ കൊണ്ടുവരാൻ മുറവിളി

വിശാഖപട്ടണം ടി20യിലെ മോശം പ്രകടനത്തെത്തുടർന്ന് സഞ്ജു സാംസണിനെതിരെ ആരാധകർ രംഗത്ത്. ഗൗതം ഗംഭീറുമായുള്ള അടുപ്പമാണ് സഞ്ജുവിന് ടീമിൽ ഇടം നേടിക്കൊടുക്കുന്നതെന്ന് വിമർശിക്കുന്ന ഇവർ, സഞ്ജുവിനെ മാറ്റി ശുഭ്‌മൻ ഗില്ലിനെയോ യശസ്വി ജയ്‌സ്വാളിനെയോ ടീമിലെടുക്കണമെന്ന് ആവശ്യപ്പെടുന്നു. സഞ്ജുവിൻ്റെ ബാറ്റിംഗ് ശൈലി ടീമിന് ഗുണകരമാകുന്നില്ലെന്നാണ്…

പരാതികൾ തീർന്നു, രാഹുലിനൊപ്പം തരൂർ കോൺഗ്രസിൽ ഐക്യത്തിന്റെ പുത്തൻ ഉണർവ്

രാഹുൽ ഗാന്ധിയുമായി നടത്തിയ രണ്ടു മണിക്കൂർ നീണ്ട ചർച്ചയിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചതായും തങ്ങൾ ഒരേ ദിശയിലാണെന്നും ശശി തരൂർ വ്യക്തമാക്കി. മഞ്ഞുരുകിയെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും അറിയിച്ച തരൂർ, നേരത്തെ മല്ലികാർജുൻ ഖാർഗെയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായുള്ള…

ഈ ബജറ്റ് വെറും പ്രഹസനം നടപ്പിലാക്കാൻ പോകുന്നത് യുഡിഎഫ് ബജറ്റ്

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള “രാഷ്ട്രീയ രേഖ” മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഖജനാവ് കാലിയായിരിക്കെ പത്തുവർഷം ചെയ്യാത്ത കാര്യങ്ങൾ നടപ്പിലാക്കുമെന്ന വാഗ്ദാനം വിശ്വസിക്കാനാവില്ലെന്നും, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വെറും പ്രഖ്യാപനമാണിതെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ സാമ്പത്തിക രംഗം…

ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് സൗദിയുടെ മണ്ണോ വ്യോമാതിർത്തിയോ വിട്ടുനൽകില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി

റിയാദ്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ ഉറപ്പുനൽകിയത്. ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കുന്നുണ്ടെന്നും, പ്രശ്നങ്ങൾ…

കരുതലോടെ ബജറ്റ്: അപകടചികിത്സ സൗജന്യം; തൊഴിലുറപ്പിന് 1000 കോടി

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനക്ഷേമത്തിന് വൻ മുൻഗണന. അപകടത്തിൽപ്പെടുന്നവർക്ക് 5 ദിവസം സൗജന്യ ചികിത്സ, മെഡിസെപ്പ് രണ്ടാം ഘട്ടം, തൊഴിലുറപ്പിന് 1,000 കോടി എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. കെ-റെയിലിന് പകരം ആർ.ആർ.ടി.എസ് (RRTS) അതിവേഗ റെയിലിനായി 100 കോടിയും…

സമാധാനത്തിന് വഴിയൊരുങ്ങാൻ: ഇസ്രഈൽ സൈനിക പിന്മാറ്റം അനിവാര്യമെന്ന് ഫലസ്തീൻ

ന്യൂയോർക്ക്: ഗസയിൽ വെടിനിർത്തൽ നടപ്പിലാക്കണമെങ്കിൽ ഇസ്രഈൽ സൈന്യം പൂർണമായും പിൻവാങ്ങണമെന്ന് ഫലസ്തീൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ഗസ ഫലസ്തീൻ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, ഭാവി നിയന്ത്രിക്കാനുള്ള ഇസ്രഈലിന്റെ ശ്രമം അവസാനിപ്പിക്കുകയും സൈന്യത്തെ പൂർണമായും പിൻവലിക്കുകയും ചെയ്താൽ മാത്രമേ വെടിനിർത്തൽ സാധ്യമാകൂ എന്നും ഫലസ്തീൻ…