Month: January 2026

സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷൻ ഓപ്പണറായേക്കും – മുൻ താരം

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് സഞ്ജു സാംസണിന്റെ ഫോം കടുത്ത വിമർശനത്തിന് വിധേയമാകുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്നതും മൂന്നാം പോരാട്ടത്തിൽ ഗോൾഡൻ ഡക്കായതും താരത്തിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.ഇഷാൻ കിഷന്റെ മികച്ച പ്രകടനം സഞ്ജുവിനെതിരായ വിമർശനങ്ങൾ ശക്തമാക്കി.…

കൈകോർത്ത് ഇന്ത്യയും യൂറോപ്പും; വ്യാപാര മേഖലയിൽ പുത്തൻ ഉണർവ്

18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പിട്ടു. 2026 ജനുവരി 27-ന് ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പ്രഖ്യാപനം നടത്തിയത്. 90%-ത്തിലധികം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതിലൂടെ…

വിജയുടെ ‘ജനനായകൻ’: റിലീസ് അനുമതി റദ്ദാക്കി ഹൈക്കോടതിയുടെ തിരിച്ചടി

വിജയ് ചിത്രം ‘ജനനായകന്’ വീണ്ടും തിരിച്ചടി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സെൻസർ ബോർഡിന് മറുപടി സത്യവാങ്മൂലം നൽകാൻ മതിയായ സമയം നൽകിയില്ല എന്ന വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ്…

പരസ്യമദ്യപാനം: ആറ് പോലീസുകാർക്ക് സസ്‌പെൻഷൻ

കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നിൽ വാഹനത്തിലിരുന്ന് മദ്യപിച്ച ആറ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. ഗ്രേഡ് എസ്‌ഐ ബിനു, സി.പി.ഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എം.എസ്, മനോജ് കുമാർ എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച് വാഹനമോടിച്ച ഗ്രേഡ് എസ്‌ഐ ബിനുവിനെതിരെ പ്രത്യേക കേസെടുക്കാനും…

നിയമസഭയിൽ പ്രതിപക്ഷ സമരം കവാടത്തിലേക്ക്; സഭ തടസ്സപ്പെടുത്തില്ല

സ്വർണക്കടത്ത് കേസ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം ശക്തമാക്കി. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് ആരോപിച്ച വി.ഡി. സതീശൻ, എം.എൽ.എമാരായ നജീബ് കാന്തപുരവും സി.ആർ. മഹേഷും സഭാ കവാടത്തിൽ സത്യഗ്രഹം ഇരിക്കുമെന്ന് അറിയിച്ചു. എന്നാൽ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലായതിനാൽ സമരം…

യുഎസ് വിമാനാപകടം: സ്വകാര്യ ജെറ്റ് തകർന്ന് ഏഴു മരണം ഒരാൾക്ക് പരിക്ക്

യുഎസിലെ മെയ്‌നിലുള്ള ബാംഗോർ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് തകർന്ന് ഏഴുപേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരിൽ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെക്കുറിച്ച് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷണം ആരംഭിച്ചു. അമേരിക്കയിൽ അതിശക്തമായ ശീതക്കാറ്റ് തുടരുന്നതിനിടെ, ഞായറാഴ്ച രാത്രി ബാംഗോർ വിമാനത്താവളത്തിൽ നിന്നാണ്…

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യവിധി ഇന്ന്; തടയണമെന്ന് പോലീസ്

സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്ദമംഗലം കോടതി ഇന്ന് വിധി പറയും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് നിലവിൽ റിമാൻഡിലാണ് പ്രതി. ഷിംജിതയ്ക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും അതിനാൽ…

ഇതിലും ഭേദം ഗിൽ, ലോകകപ്പ് ടീമിൽനിന്നു പുറത്താക്കണം കുറ്റിക്കൊപ്പം ടീമിൽനിന്നും തെറിച്ചോ

സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഗുവാഹത്തിയിലെ ആ ഗോൾഡൻ ഡക്ക് വലിയൊരു തിരിച്ചടിയാണ്. തുടർച്ചയായി ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാൻ കഴിയാത്തത് ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. ആ നിമിഷം തന്റെ കരിയറിലെ ഏറ്റവും നിർണ്ണായകമായ ഒരു അവസരം നഷ്ടപ്പെടുത്തിയതിന്റെ നിരാശയാകും സഞ്ജുവിന്റെ…

സൂര്യയും അഭിഷേകും തകർത്തടിച്ചു; പരമ്പര ഇന്ത്യയ്ക്ക്

ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി-20യിൽ വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യക്ക് തകർപ്പൻ ജയം. പത്തോവറിൽ കളി തീർത്ത ഇന്ത്യ പരമ്പര സ്വന്തമാക്കി. ക്യാപ്റ്റൻ സൂര്യകുമാർ യാദവും (26 പന്തിൽ 57) അഭിഷേക് ശർമയും (20 പന്തിൽ 68) അർധസെഞ്ചുറികളുമായി തിളങ്ങി. ഇരുവരുടെയും തകർപ്പൻ പ്രകടനമാണ്…

77-ാം റിപ്പബ്ലിക് ദിനം: രാജ്യം ആഘോഷപ്പൊലിമയിൽ

77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30-ന് ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് അദ്ദേഹം പരേഡിൽ സന്നിഹിതനാകും. 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ…