വിദേശത്തുനിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് ആശ്വാസമായി പുതുക്കിയ ബാഗേജ് നിയമങ്ങൾ (Baggage Rules, 2026) പ്രാബല്യത്തിൽ വന്നു. പുതിയ നിയമപ്രകാരം, വിദേശത്തുനിന്നും നികുതിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യപരിധി 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി.
ഇന്ത്യൻ നിവാസികൾക്കും ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും ഈ ആനുകൂല്യം ലഭിക്കും. സ്വർണാഭരണങ്ങളുടെ കാര്യത്തിൽ സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും നികുതിരഹിതമായി കൊണ്ടുവരാം; ഇതിൽ നേരത്തെ ഉണ്ടായിരുന്ന വില പരിധി ഒഴിവാക്കി എന്നത് പ്രവാസികൾക്ക് വലിയ നേട്ടമാണ്.
പുതിയ നിയമപ്രകാരം, യാത്രക്കാർ കൊണ്ടുവരുന്ന സാധനങ്ങൾ സ്വന്തം കൈവശമോ ബാഗേജിലോ ഉണ്ടായിരിക്കണം എന്നതിനൊപ്പം ഇവ പൂർണ്ണമായും വ്യക്തിഗത ഉപയോഗത്തിനുള്ളതാകണം; യാതൊരു കാരണവശാലും വിൽപ്പന നടത്താൻ പാടില്ല.
വിദേശത്ത് ഒരു വർഷത്തിലധികം താമസിച്ച ശേഷം എത്തുന്നവർക്ക് സ്വർണാഭരണങ്ങളുടെ കാര്യത്തിൽ മികച്ച ഇളവുകൾ ലഭിക്കും. ഇതിലൂടെ സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണം നികുതിയില്ലാതെ കൊണ്ടുവരാം.
മുൻപ് സ്വർണ്ണത്തിന്റെ തൂക്കത്തോടൊപ്പം ഉണ്ടായിരുന്ന വിലപരിധി ഒഴിവാക്കിയത്.വിദേശത്തുനിന്നും മടങ്ങുന്ന യാത്രക്കാർക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബാഗേജ് റൂൾസ് 2026 പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നു. പുതിയ നിയമപ്രകാരം സ്വർണാഭരണങ്ങൾക്ക് ഭാരത്തിൽ മാത്രമാണ് നിയന്ത്രണം; സ്വർണ്ണവില എത്രയായാലും നിശ്ചിത ഗ്രാമിന് നികുതി നൽകേണ്ടതില്ല.
എന്നാൽ ഈ ഇളവ് ആഭരണങ്ങൾക്ക് മാത്രമാണ്, സ്വർണ്ണ ബാറുകൾക്കോ നാണയങ്ങൾക്കോ ഇത് ബാധകമല്ല. കൂടാതെ, 18 വയസ്സിന് മുകളിലുള്ളവർക്ക് ഒരു പുതിയ ലാപ്ടോപ്പോ നോട്ട്പാഡോ നികുതിയില്ലാതെ കൊണ്ടുവരാം. വിദേശ വിനോദസഞ്ചാരികൾക്ക് 25,000 രൂപ വരെയുള്ള സാധനങ്ങൾക്ക് ഇളവ് ലഭിക്കും. വിമാനത്താവളങ്ങളിലെ പരിശോധനകൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ട് സജ്ജമാക്കുന്ന ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ യാത്രക്കാർക്ക് വലിയ ഉപകാരപ്രദമാകും.
വിമാനത്താവളങ്ങളിലെ പരിശോധനാ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ പ്രവാസികൾക്ക് വലിയ അനുഗ്രഹമാകും. ഈ സംവിധാനം വഴി യാത്രക്കാർക്ക് തങ്ങളുടെ ബാഗേജ് വിവരങ്ങൾ, നികുതി അടയ്ക്കേണ്ട വസ്തുക്കൾ, കൈവശമുള്ള കറൻസി എന്നിവ ഓൺലൈനായി മുൻകൂട്ടി അറിയിക്കാം. ഇതോടെ വിമാനത്താവളങ്ങളിൽ നേരിട്ടുള്ള പേപ്പർ ഫോമുകൾ ഒഴിവാക്കാനും തിരക്ക് കുറയ്ക്കാനും സാധിക്കും
