കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണം ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധന ശക്തമാക്കി.
അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പിൽ ‘കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’ എന്നും ‘അറ്റകൈ ചെയ്യുന്നു’ എന്നും രേഖപ്പെടുത്തിയിരുന്നെങ്കിലും, അതിനെ ഔദ്യോഗിക ആത്മഹത്യക്കുറിപ്പായി പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.സി.ജെ. റോയിയുടെ മരണത്തിൽ ഓഫീസിനുള്ളിൽ മറ്റാരെങ്കിലും പ്രവേശിച്ചതായി തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) വ്യക്തമാക്കി.
സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയിയുടെ ഓഫീസിലെ സിസിടിവികൾ പ്രവർത്തനരഹിതമായതിൽ അന്വേഷണ സംഘത്തിന് സംശയമുണ്ട്.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണ്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതായി കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
