വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരെ സമർപ്പിച്ച ഹർജിയിൽ വാദിക്കാൻ മമത ബാനർജി ബുധനാഴ്ച നേരിട്ട് സുപ്രീം കോടതിയിൽ ഹാജരാകും. കോടതി അനുമതി നൽകിയാൽ, സ്വന്തം കേസ് വ്യക്തിപരമായി വാദിക്കുന്ന രാജ്യത്തെ ആദ്യ സിറ്റിങ് മുഖ്യമന്ത്രിയാകും മമത.2025-ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും നിലവിലെ തീവ്ര പരിഷ്കരണം ഒഴിവാക്കണമെന്നുമാണ് മമതയുടെ ആവശ്യം.
സമാനമായ മറ്റ് ഹർജികൾക്കൊപ്പം സുപ്രീം കോടതി ഈ ആവശ്യവും പരിഗണിക്കും.2025-ലെ വോട്ടർ പട്ടിക നിലനിർത്തണമെന്നും പുതിയ പരിഷ്കരണ ഉത്തരവുകൾ റദ്ദാക്കണമെന്നുമാണ് മമതയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. നിയമബിരുദധാരിയായ മമത, 2003 വരെ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്.
