ഇറ്റാലിയൻ കമ്പനിയായ ലിയോനാർഡോയുമായി ചേർന്ന് ഇന്ത്യയിൽ ഹെലികോപ്റ്ററുകൾ നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് കരാറൊപ്പിട്ടു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ പ്രതിരോധ കരാറിന് പിന്നാലെയാണ് ഈ വൻ നീക്കം. ആഗോളതലത്തിൽ ഹെലികോപ്റ്റർ സേവനങ്ങൾ നൽകുന്ന ലിയോനാർഡോയുമായുള്ള സഹകരണം ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് കരുത്താകും.
ഇറ്റാലിയൻ കമ്പനിയായ ലിയോനാർഡോയുമായി ചേർന്ന് ഇന്ത്യയിൽ പൂർണ്ണതോതിലുള്ള ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രം തുടങ്ങാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു.
കര, നാവിക, വ്യോമ സേനകൾക്കായി ആയിരത്തിലധികം ഹെലികോപ്റ്ററുകൾ ആവശ്യമായി വരുമെന്ന വിലയിരുത്തലിലാണ് ഈ വൻ നിക്ഷേപം. ഇന്ത്യയെ ഒരു ആഗോള ഹെലികോപ്റ്റർ നിർമ്മാണ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.
ഇന്ത്യന്‍ സായുധ സേനകള്‍ക്കായി ആയിരത്തോളം ഹെലികോപ്റ്ററുകള്‍ ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതിക്കായാണ് അദാനി ഗ്രൂപ്പും ലിയോണാര്‍ഡോയും കരാറൊപ്പിട്ടത്. ലൈറ്റ് യൂട്ടിലിറ്റി, മീഡിയം ലിഫ്റ്റ്, മള്‍ട്ടി-റോള്‍ വിഭാഗങ്ങളിലായി ഏകദേശം 800-ഓളം ഹെലികോപ്റ്ററുകളുടെ ആഭ്യന്തര ആവശ്യം ഈ സംരംഭം ലക്ഷ്യമിടുന്നു.
പ്രതിരോധ മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഡല്‍ഹിയില്‍ വെച്ച് ഈ ധാരണാപത്രം കൈമാറിയത്.ലിയോനാർഡോയുടെ AW169M, AW109 ട്രെക്കർ എം മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് അദാനി ഗ്രൂപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്.
നിർമ്മാണത്തിനൊപ്പം അറ്റകുറ്റപ്പണികൾക്കും പൈലറ്റ് പരിശീലനത്തിനുമുള്ള സൗകര്യങ്ങൾ രാജ്യത്ത് സജ്ജമാക്കുന്നതിലൂടെ പ്രതിരോധ മേഖലയിൽ പൂർണ്ണ സ്വയംപര്യാപ്തത കൈവരിക്കാനാണ് ഈ കരാറിലൂടെ ശ്രമിക്കുന്നത്.
ഇന്ത്യയെ ആഗോള എയ്‌റോസ്‌പേസ് പവർഹൗസാക്കി മാറ്റുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പാണിതെന്ന് അദാനി ഡിഫൻസ് ഡയറക്ടർ ജീത് അദാനി പറഞ്ഞു. ലിയോനാർഡോയുമായുള്ള പങ്കാളിത്തം രാജ്യത്ത് സുശക്തമായ ഹെലികോപ്റ്റർ നിർമ്മാണ വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അദാനിയും ലിയോനാർഡോയും തമ്മിലുള്ള കരാർ ‘ആത്മനിർഭർ ഭാരത്’, ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതികൾക്ക് കരുത്തേകുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു. ഇത് ഇറക്കുമതി കുറയ്ക്കാൻ സഹായിക്കുമെങ്കിലും പ്രതിരോധ മേഖലയിൽ 100% സ്വയംപര്യാപ്തത പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
