തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ പാപ്പാന്റെ ക്രൂരമായ കൊലപാതകം. ഒന്നാം പാപ്പാനായ വെങ്ങാനൂർ സ്വദേശി വിഷ്ണുവിനെ (25) ‘മനു’ എന്ന ആന കുളിപ്പിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. വിഷ്ണുവിനെ വെള്ളത്തിലേക്കെറിഞ്ഞ ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
മറ്റ് പാപ്പാന്മാർ ആനയെ മാറ്റി വിഷ്ണുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
