ശബരിമല കട്ടിളപ്പാളി കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. നേരത്തെ ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യം തേടിയാണ് പോറ്റി ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
ശബരിമല സ്വർണക്കവർച്ചാ കേസിൽ മുൻ എ.ഒ മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിൽ ജാമ്യം ലഭിച്ച ഇദ്ദേഹം കർശന വ്യവസ്ഥകളോടെയാണ് പുറത്തിറങ്ങിയത്.
റാന്നി കോടതി പരിധിയിൽ പ്രവേശിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയവയായിരുന്നു പ്രധാന ജാമ്യവ്യവസ്ഥകൾ.90 ദിവസത്തിലേറെയായി ജയിലിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി, കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതിയിൽ വാദിച്ചു.
നേരത്തെ ദ്വാരപാലക കേസിൽ കർശന ഉപാധികളോടെ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.മുരാരി ബാബുവിന് പിന്നാലെ എസ്. ശ്രീകുമാറും സുധീഷ് കുമാറും ജാമ്യം നേടി പുറത്തിറങ്ങി.
കര്ശന ഉപാധികളോടെയായിരുന്നു ഇവർക്കും ജാമ്യം അനുവദിച്ചത്ശബരിമല സ്വർണക്കവർച്ചാ കേസിൽ SIT അന്വേഷണത്തെ ഹൈക്കോടതി പ്രശംസിച്ചു. ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണ് നടക്കുന്നതെന്ന് നിരീക്ഷിച്ച കോടതി, കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം തള്ളി.
നിസാര കാരണങ്ങളാൽ സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവരുടെ ഹർജികൾ തള്ളി. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് എസ്ഐടി അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോകുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.
