ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുവർണ്ണകാലമാണ് വരാനിരിക്കുന്നതെന്ന് മുകേഷ് അംബാനിയും ലാറി ഫിങ്കും വ്യക്തമാക്കി. ഭാരതീയരെ സമ്പാദ്യക്കാരിൽ നിന്ന് നിക്ഷേപകരായി മാറ്റുന്നതിൽ ഈ ചരിത്രപരമായ പങ്കാളിത്തം വലിയ പങ്കുവഹിക്കുമെന്നും ഇരുവരും പറഞ്ഞു.ഇന്ത്യയുടെ കരുത്തുറ്റ സാമ്പത്തിക അടിത്തറയെയും വളരുന്ന ഓഹരി വിപണിയെയും അംബാനിയും ഫിങ്കും പ്രശംസിച്ചു.

ഭാരതീയരെ വെറും സമ്പാദ്യക്കാരിൽ നിന്ന് വലിയ വളർച്ച ലക്ഷ്യമിടുന്ന നിക്ഷേപകരാക്കി മാറ്റുകയാണ് ഈ പുതിയ ബിസിനസ് പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്നും ഇവർ വ്യക്തമാക്കി.

ഓരോ കുടുംബത്തിനും രാജ്യത്തിന്റെ സാമ്പത്തിക വികാസം ഗുണകരമാകണമെന്നും ഭാരതീയർ നിക്ഷേപ ശീലങ്ങളിൽ മാറ്റം വരുത്തണമെന്നും അംബാനിയും ഫിങ്കും പറഞ്ഞു. ഇന്ത്യയ്ക്ക് മുന്നിലുള്ള ഈ അപൂർവ്വ അവസരം നിക്ഷേപകർക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താമെന്നും ഇരുവരും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *