തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തിനെതിരെയും ഉടമയായ നടനെതിരെയും പോലീസ് കേസെടുത്തു.
മണിയൻപിള്ള രാജുവിനൊപ്പം ഡ്രൈവറുണ്ടായിരുന്നുവെന്നും ക്ലബ്ബിന് പുറത്തുവെച്ച് കാറിന് പിന്നിൽ ബൈക്കിടിക്കുകയായിരുന്നുവെന്നും മകൻ നിരഞ്ജ് വിശദീകരിച്ചു. സെക്യൂരിറ്റി ജീവനക്കാരിൽ നിന്നാണ് വിവരമറിഞ്ഞതെന്നും അദ്ദേഹംഅലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മ്യൂസിയം പോലീസ് കേസെടുത്തു.
ഡ്രൈവർ ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാൽ ‘അജ്ഞാത വ്യക്തി’ക്കെതിരെയാണ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപകടത്തിന് ശേഷം കാണാതായ നടൻ മണിയൻപിള്ള രാജുവിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. അപകടസമയത്ത് നടൻ തന്നെയാണ് വാഹനമോടിച്ചതെന്നാണ് സൂചന.
ഇന്ന് അപകടമുണ്ടാക്കിയ കാറുമായി അദ്ദേഹം മ്യൂസിയം സ്റ്റേഷനിൽ ഹാജരായേക്കുമെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്.ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വോൾവോ കാറിടിച്ച് ബൈക്ക് യാത്രക്കാരായ നിദേവിനും സൂരജിനും പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ ബൈക്കുമായി കാർ കുറച്ചുദൂരം മുന്നോട്ട് നീങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.അപകടത്തിൽപ്പെട്ട ബൈക്ക് ഫയർഫോഴ്സ് എത്തി റോഡരികിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ കാറിനടിയിൽ കുടുങ്ങിയ ബൈക്ക് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.
