ഒമാനിൽ നിർണ്ണായകമായ യുഎസ്-ഇറാൻ ചർച്ചകൾ തുടങ്ങാനിരിക്കെ, ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ അമേരിക്ക നിർദ്ദേശം നൽകി. ഇവിടുത്തെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്നാണ് വെർച്വൽ എംബസി വഴി നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ഇറാനെ പ്രതിരോധത്തിലാക്കാനുള്ള അമേരിക്കയുടെ

സമ്മർദ്ദതന്ത്രമായാണ് ഇതിനെ രാജ്യാന്തര നിരീക്ഷകർ വിലയിരുത്തുന്നത്ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം നടത്തുമെന്ന ഭീഷണിക്കിടെയാണ് പൗരന്മാർക്ക് അമേരിക്ക മുന്നറിയിപ്പ് ന

ൽകിയത്. യുഎസ് പടക്കപ്പലിന് നേരെ വന്ന ഇറാൻ ഡ്രോൺ വെടിവച്ചിട്ടതും, അമേരിക്കൻ കെമിക്കൽ ടാങ്കർ പിടിച്ചെടുക്കുമെന്ന് ഇറാൻ തിരിച്ചടിച്ചതും മേഖലയിൽ യുദ്ധാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഘർഷങ്ങൾക്കിടയിൽ ഒമാനിൽ നടക്കാനിരിക്കുന്ന നിർണ്ണായക ചർച്ചകളു

സ്റ്റിക് മിസൈൽ ശേഖരം, പ്രാദേശിക സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ, രാജ്യത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ എന്നിവയും ചർച്ചയാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

ഇറാനെതിരെയുള്ള സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ. നിലവിലെ സംഘർഷാവസ്ഥ പരിഗണിക്കുമ്പോൾ ഒമാനിൽ നടക്കുന്ന ഈ ചർച്ചകൾ ഏറെ നിർണ്ണായകമാണ്.നിർണ്ണായക ചർച്ചകൾക്ക് വേദിയൊരുക്കിയ ഒമാന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി നന്ദി അറിയിച്ചു. തുർക്കിയെ ഒഴിവാക്കി ഇറാൻ പ്രതിനിധികളുമായി നേരിട്ട് ആണവ ചർച്ചകൾ നടത്തുമെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *