ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഓൺലൈൻ ഗെയിം അഡിക്ഷനെത്തുടർന്ന് മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം രാജ്യത്തെ നടുക്കി. ഭാരത് സിറ്റിയിലെ അപ്പാർട്ട്‌മെന്റിൽ ഫെബ്രുവരി 4-ന് പുലർച്ചെയാണ് 12, 14, 16 വയസ്സുള്ള പെൺകുട്ടികൾ ഈ കടുംകൈ ചെയ്തത്.

മാതാപിതാക്കൾ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞതിൽ മനംനൊന്താണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഗാസിയാബാദിൽ ഓൺലൈൻ ഗെയിം അഡിക്ഷനെത്തുടർന്ന് മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ചു. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്.

ഗെയിമിനെ മാതാപിതാക്കൾ എതിർത്തതിലുള്ള മനോവിഷമവും, ഗെയിമിലെ അവസാന ടാസ്കുമാണ് മരണകാരണമെന്ന് സംശയിക്കുന്നു. പൂജാമുറിയിൽ കയറി വാതിലടച്ച ശേഷം ജനാലയിലൂടെ ഓരോരുത്തരായി താഴേക്ക് ചാടുകയായിരുന്നു.ഗാസിയാബാദിൽ ഓൺലൈൻ ഗെയിമിന് അടിമകളായ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിടുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി ഇവർ കൊറിയൻ ടാസ്‌ക് ഗെയിമുകൾക്ക് അടിമകളായിരുന്നുവെന്നും സ്വയം ‘കൊറിയൻ രാജകുമാരികളാണെന്ന്’ വിശ്വസിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ഗെയിം ഉപേക്ഷിക്കാൻ മാതാപിതാക്കൾ നിർബന്ധിച്ചതിൽ മനംനൊന്താണ് ഒമ്പതാം നിലയിൽ നിന്നും ഇവർ ചാടിയത്. “

ഈ ഗെയിം ഞങ്ങളുടെ ജീവിതമായിരുന്നു” എന്നെഴുതിയ ഹൃദയഭേദകമായ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.ഗാസിയാബാദിൽ സഹോദരിമാർ ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്. കഴിഞ്ഞ രണ്ടര വർഷമായി കുട്ടികൾ ഓൺലൈൻ ഗെയിമിന് അടിമകളായിരുന്നുവെന്നും, കുടുംബത്തിൽ നിന്ന് അകന്നുനിൽക്കാൻ ഗെയിം അവരോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്തിരുന്ന ഇവർ പൂർണ്ണമായും ഗെയിമിന്റെ നിയന്ത്രണത്തിലായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *