നടി അഞ്ജു കൃഷ്ണയും തമിഴ് സിനിമയിലെ സഹസംവിധായികയും ഉൾപ്പെടെ എട്ടുപേർ ചെന്നൈയിൽ ലഹരിമരുന്നുമായി പിടിയിലായി.

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ജുവിനൊപ്പം വിൻസി നിവേദ, അൽവി ബിൻഷ തുടങ്ങി എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.ലഹരിക്കേസിൽ പിടിയിലായ വിഘ്‌നേശ്വറിൽ നിന്ന് ലഭിച്ച വിവരമാണ് വൻ ലഹരി സംഘത്തെ കുടുക്കാൻ പോലീസിനെ സഹായിച്ചത്.

വെങ്കിടേഷിനെ ലഹരി വാങ്ങാനെന്ന വ്യാജേന മഫ്തിയിലെത്തിയ പോലീസ് സമീപിച്ചതോടെ എട്ടുപേരും പിടിയിലാവുകയായിരുന്നു.പിടിയിലായവരിൽ നിന്ന് ആറ് ഗ്രാം മെത്തഫെറ്റമിൻ, ഏഴ് ഗ്രാം കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *