ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിനായി ഇന്ത്യൻ ടീം സജ്ജമാണെന്നും ടീം കൊളംബോയിലേക്ക് തിരിക്കുമെന്നും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. പാകിസ്ഥാനുമായി കളിക്കില്ലെന്ന് ഇന്ത്യ പറഞ്ഞിട്ടില്ലെന്നും, നിലവിൽ അവർ എടുത്ത തീരുമാനത്തിൽ ഇന്ത്യക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീമെന്നും സൂര്യകുമാർ മുംബൈയിൽ പ്രതികരിച്ചു.മുംബൈയിൽ നടന്ന ക്യാപ്റ്റൻസ് ഡേ ചടങ്ങിൽ പാക്കിസ്ഥാന്റെ ബഹിഷ്കരണ ഭീഷണിയോട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രതികരിച്ചു.
ട്വന്റി20 ലോകകപ്പിന് നാളെ തുടക്കമാകുമ്പോൾ ഉദ്ഘാടന ദിനത്തിൽ മൂന്ന് മത്സരങ്ങളാണുള്ളത്. രാവിലെ 11-ന് കൊളംബോയിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും. ഉച്ചയ്ക്ക് മൂന്നിന് കൊൽക്കത്തയിൽ വെസ്റ്റിൻഡീസ്-സ്കോട്‍ലൻഡ് പോരാട്ടവും, വൈകിട്ട് ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ മത്സരവും നടക്കും.
നാളെ തുടങ്ങുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാൻ ഉയർത്തിയ ബഹിഷ്കരണ ഭീഷണിയെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തള്ളി.
ഉദ്ഘാടന ദിനമായ നാളെ മൂന്ന് മത്സരങ്ങളാണ് നടക്കുക. രാവിലെ കൊളംബോയിൽ പാകിസ്ഥാൻ-നെതർലൻഡ്സ് മത്സരവും, ഉച്ചയ്ക്ക് കൊൽക്കത്തയിൽ വെസ്റ്റിൻഡീസ്-സ്കോട്‍ലൻഡ് പോരാട്ടവും അരങ്ങേറും. വൈകിട്ട് ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം.
