വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകാൻ വിവാഹിതയായ സ്ത്രീക്ക് അവകാശമില്ലെന്ന് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. നിയമപരമായി വിവാഹബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം സാധ്യമല്ലാത്തതിനാൽ, ഇത്തരം കേസുകളിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്ഈ വിധി പുറപ്പെടുവിച്ചത്. യഥാർത്ഥ ബലാത്സംഗ കേസുകൾ തിരിച്ചറിയുന്നതിൽ കോടതികൾ അതീവ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.

വിവാഹബന്ധം വേർപെടുത്താത്ത സ്ത്രീക്ക് ‘വിവാഹവാഗ്ദാനം നൽകിയുള്ള പീഡനക്കേസ്’ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. സഹപ്രവർത്തകനെതിരെ ഛത്തീസ്ഗഡ് സ്വദേശിയായ അഭിഭാഷക നൽകിയ പരാതി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവരുടെ വിധി.

നിയമപരമായി വിവാഹം നിലനിൽക്കെ മറ്റൊരു വിവാഹം സാധ്യമല്ലെന്ന ബോധ്യം പരാതിക്കാരിക്കുണ്ടെന്നും, അതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.വിവാഹിതയായ ഒരു സ്ത്രീക്ക് മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധമുണ്ടാകുമ്പോൾ അത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായി മാത്രമേ കണക്കാക്കാൻ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി.

ബന്ധം തകർന്നതിന് ശേഷം പീഡനാരോപണം ഉന്നയിക്കുന്നത് നിയമപരമായി നിലനിൽക്കില്ല. ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ യുവതി ഉന്നയിച്ചിരുന്നുവെങ്കിലും, നിയമപരമായ വിവാഹബന്ധം വേർപെടുത്താത്ത സാഹചര്യത്തിൽ ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് കോടതി പ്രഖ്യാപിച്ചു. സമാനമായ ഒട്ടനവധി കേസുകളിൽ ഈ വിധി വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *