തിരുവനന്തപുരത്ത് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ നടൻ മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയായ നടനെതിരെ പൊലീസ് കേസെടുത്തു.

മണിയൻപിള്ള രാജുവിന്റെ കാറിടിച്ച സംഭവത്തിൽ അലക്ഷ്യമായി വാഹനമോടിച്ചതിനും മനുഷ്യജീവന് അപകടമുണ്ടാക്കിയതിനും മ്യൂസിയം പോലീസ് കേസെടുത്തു. അപകടസമയത്ത് വാഹനമോടിച്ചത് ആരാണെന്ന് വ്യക്തമല്ലാത്തതിനാൽ ‘അജ്ഞാത ഡ്രൈവർ’ക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി.നടൻ മണിയൻപിള്ള രാജുവിനൊപ്പം ഡ്രൈവറുമുണ്ടായിരുന്നുവെന്നും ക്ലബ്ബിന് പുറത്തിറങ്ങുമ്പോൾ അച്ഛന്റെ വാഹനത്തിന് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നും മകൻ നിരഞ്ജ് പ്രതികരിച്ചു. സെക്യൂരിറ്റി ജീവനക്കാരിൽ നിന്നാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹംവ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *