നാളെ ഇന്ത്യയിലും ശ്രീലങ്കയിലുമായി പത്താം ടി20 ലോകകപ്പിന് തുടക്കമാകും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നാളെ രാത്രി നടക്കുന്ന മത്സരത്തിൽ ഇന്ത്യ യുഎസ്എയെ നേരിടും. 20 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിലെ തീപാറും പോരാട്ടങ്ങൾക്കായി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നു.
ബംഗാൾ സംസ്ഥാന അധ്യക്ഷൻ ശുഭാംഗർ സർക്കാരിനോടും എഐസിസി നേതാവ് ഗുലാം അഹമ്മദ് മിറിനോടും തൃണമൂൽ കോൺഗ്രസ് സഖ്യസാധ്യതകൾ മുന്നോട്ടുവെച്ചിട്ടുണ്ടോ എന്ന് രാഹുൽ ഗാന്ധി നേരിട്ട് ചോദിച്ചു. സഖ്യവാഗ്ദാനങ്ങൾ ഒന്നുമില്ലെന്ന് ഇരുവരും മറുപടി നൽകിയതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിയത്.
