മില്ലേനിയലുകളെ അപേക്ഷിച്ച് ‘ജെൻ സി’ (Gen Z) തലമുറയുടെ ഐക്യു (IQ) നിലവാരത്തിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നതായി പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു . ചരിത്രത്തിലാദ്യമായാണ് മുൻതലമുറയേക്കാൾ ബുദ്ധിശക്തി കുറഞ്ഞ ഒരു തലമുറ വളർന്നുവരുന്നത്.

ശ്രദ്ധാപരിധി, ഓർമ്മശക്തി, വായനാശീലം, ഗണിതശാസ്ത്രപരമായ കഴിവുകൾ എന്നിവയിൽ ഇവർ പിന്നിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സ്‌കൂളുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെങ്കിലും, സാങ്കേതികവിദ്യയുടെ അമിത ഉപയോഗവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) അമിതമായി ആശ്രയിക്കുന്നതും ഇവരുടെ ചിന്താശേഷിയെ പ്രതികൂലമായി ബാധിക്കുന്നു .

ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഐ വഴി വേഗത്തിൽ ലഭിക്കുന്നത് കുട്ടികളുടെ സ്വയം ചിന്തിക്കാനുള്ള കഴിവിനെ നശിപ്പിക്കുന്നതായാണ് കണ്ടെത്തൽ. ഉണർന്നിരിക്കുന്ന സമയത്തിന്റെ പകുതിയിലധികവും സ്ക്രീനുകളിൽ ചെലവഴിക്കുന്നത് തലച്ചോറിന്റെ വികാസത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *