സജീവമായ യുദ്ധഭീഷണിയിൽ പശ്ചിമേഷ്യ; ഇറാനെതിരെ ഏതു നിമിഷവും യുഎസ് വ്യോമാക്രമണമോ മിസൈൽ ആക്രമണമോ ഉണ്ടായേക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്. യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇറാൻ മുനമ്പിൽ നിലയുറപ്പിച്ചതോടെ മേഖലയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുകയാണ്.

വാഷിംഗ്ടണിൽ നിന്നുള്ള ഈ നീക്കത്തെ ലോകം അതീവ ഭീതിയോടെയാണ് നോക്കിക്കാണുന്നത്.ഇറാൻ അതിർത്തി ലക്ഷ്യമാക്കി അത്യാധുനിക സന്നാഹങ്ങളുമായി വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ഏബ്രഹാം ലിങ്കൺ നീങ്ങുന്നതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായി.

ഒമാൻ സമാധാന ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, പ്രകോപനം തുടർന്നാൽ സൈനിക നീക്കം അനിവാര്യമാണെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.

അറബിക്കടലിൽ നിലയുറപ്പിച്ച യുഎസ് നാവികസേന ഏതു നിമിഷവും ആക്രമണത്തിന് സജ്ജമാണ്.ഇറാൻ ഡ്രോണുകൾ വെടിവച്ചിട്ടതോടെ യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടാൽ ആഗോള എണ്ണവില കുതിച്ചുയരും. ലക്ഷക്കണക്കിന് പ്രവാസികളുള്ള ഗൾഫ് മേഖല ഇപ്പോൾ അതീവ ജാഗ്രതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *