അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ്ലിങ്ങൾക്കെതിരെ പ്രതീകാത്മകമായി വെടിയുതിർക്കുന്നവീഡിയോ പങ്കുവെച്ച് ബിജെപി.’പോയിന്റ് ബ്ലാങ്ക് ഷൂട്ട്’ എന്ന അടിക്കുറിപ്പോടെ അസം ബിജെപിയാണ് എ പോസ്റ്റ് ചെയ്തത്.
ബംഗാളി മുസ്ലിങ്ങളായി ചിത്രീകരിച്ച ചിത്രങ്ങൾക്ക് നേരെ മുഖ്യമന്ത്രി വെടിയുതിർക്കുന്ന ദൃശ്യങ്ങൾ വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.ഹിമന്ത ബിശ്വ ശർമയുടെ വിവാദ വീഡിയോയ്‌ക്കെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.
സംഭവംലജ്ജാകരമാണെന്നുംഅടിയന്തര നടപടി വേണമെന്നും എം.പി സാഗരിക ഘോഷ് ആവശ്യപ്പെട്ടു.പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിൽ മുസ്ലിം സ്വീകരണങ്ങളെ പുകഴ്ത്തുമ്പോൾ, സ്വന്തം പാർട്ടി മുഖ്യമന്ത്രി മുസ്ലിങ്ങൾക്കെതിരെ വെടിയുതിർക്കുന്ന മീം പങ്കുവെക്കുന്നത് വൈരുദ്ധ്യമാണെന്ന് അവർ പരിഹസിച്ചു.
മിയ മുസ്ലിങ്ങൾക്കെതിരായ ഹിമന്തയുടെ മുൻപരാമർശങ്ങളും ഇതോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ മിയ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുകയാണ്.
മിയ മുസ്ലിങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുമെന്നും, വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകൾക്കെതിരെ ആക്ടിവിസ്റ്റ് ഹർഷ് മന്ദർ പോലീസിൽ പരാതി നൽകി. എന്നാൽ, ഇതിന് മറുപടിയായി ഹർഷ് മന്ദറിനെതിരെ നൂറിലധികം കേസുകൾ ഫയൽ ചെയ്യുമെന്ന് മുഖ്യമന്ത്രി ഭീഷണി മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്.
