2026 ടി20 ലോകകപ്പിൽ ഒമാനെ 103 റൺസിന് എറിഞ്ഞൊതുക്കി സിംബാബ്വെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 19.5 ഓവറിൽ എല്ലാവരും പുറത്തായി.എൻഗരവ, മുസാറബാനി, ഇവാൻസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഒമാനെ തകർത്തു.
ക്യാപ്റ്റൻ സിക്കന്ദർ റാസ ഒരു വിക്കറ്റും നേടി.വിനായക് (28), സൂഫിയാൻ (25), നദീം (20) എന്നിവർ മാത്രം ഒമാനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
