ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിനെ പിന്തുണച്ച് ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പാകിസ്ഥാൻ പിൻവലിച്ചേക്കും. ഐസിസിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ പങ്കെടുത്തേക്കുമെന്നാണ് സൂചന.
ഇതോടൊപ്പം ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കണമെന്ന ആവശ്യവും പാകിസ്ഥാൻ ചർച്ചയിൽ മുന്നോട്ടുവെച്ചിട്ടുണ്ട്.ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാൻ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പരമ്പരകൾ പുനരാരംഭിക്കണമെന്ന ഉപാധി പാക്കിസ്ഥാൻ മുന്നോട്ടുവെച്ചു. ഞായറാഴ്ച ലഹോറിൽ ഐസിസി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പിസിബി ഈ ആവശ്യം ഉന്നയിച്ചത്.
2013-ന് ശേഷം മുടങ്ങിക്കിടക്കുന്ന പരമ്പരകളുടെ കാര്യത്തിൽ ഇനി ഇന്ത്യയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.പരമ്പരകൾ പുനരാരംഭിക്കണമെന്നും മത്സരശേഷം താരങ്ങൾ ഹസ്തദാനം ചെയ്യണമെന്നുമുള്ള പാക്കിസ്ഥാന്റെ ആവശ്യങ്ങളിൽ ഐസിസി മൗനം പാലിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഐസിസി വ്യക്തമാക്കി. കൂടാതെ, ബംഗ്ലാദേശിന് നഷ്ടപരിഹാരം നൽകണമെന്ന പാക്കിസ്ഥാന്റെ ആവശ്യവും ഐസിസി തള്ളി.ഐസിസിയുടെ നിലപാട്.
