സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ മരണം കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം മുട്ടിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റ പാടുകളില്ലെന്നും ആൺ സുഹൃത്തിന്റെ മൊഴിയിൽ വൈരുധ്യമില്ലെന്നും പോലീസ് വ്യക്തമാക്കി.
ആദൂർ സ്വദേശി ചിന്നു പാപ്പുവിനെ (രേഷ്മ – 24) വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കാസർഗോഡ് നഗരത്തിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നു പാപ്പു ഒരു മാസം മുൻപാണ് വിവാഹമോചിതയായത്. നാല് വയസ്സുള്ള മകനുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട കാരണങ്ങളാണോ മരണത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
