ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ വ്യവസ്ഥകളിൽ അമേരിക്ക വിട്ടുവീഴ്ച വരുത്തി. 500 ബില്യൻ ഡോളറിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് ഇന്ത്യ ‘ഉറപ്പുനൽകി’ എന്നതിന് പകരം, അത്രയും തുകയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ ‘ഉദ്ദേശിക്കുന്നു’ എന്ന് വൈറ്റ് ഹൗസ് തിരുത്തി. കൂടാതെ, ഇറക്കുമതി പട്ടികയിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങൾ എന്ന വിഭാഗം ഒഴിവാക്കുകയും ചെയ്തു.
ഇന്ത്യ 500 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് ഉറപ്പുനൽകി എന്നതിന് പകരം ‘വാങ്ങാൻ ഉദ്ദേശിക്കുന്നു’ എന്ന് അമേരിക്ക തിരുത്തി. കൂടാതെ, ഇറക്കുമതി പട്ടികയിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങളെ ഒഴിവാക്കുകയും ചെയ്തു.
ഈ അനുകൂല മാറ്റങ്ങൾ ഓഹരി വിപണിയിൽ പ്രതിഫലിച്ചതോടെ ഇന്ത്യൻ വിപണി ഇന്നും നേട്ടത്തിലാകുമെന്നാണ് സൂചന.വാഷിംഗ്ടണിൽ ഇന്ന് നടക്കുന്ന ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇറാൻ-യുഎസ് സംഘർഷത്തിൽ നിർണ്ണായകമാകും.
ഒമാനിൽ നടന്ന അനൗദ്യോഗിക ചർച്ചകളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കും സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണയ്ക്കും നിയന്ത്രണം വേണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടേക്കും.
ഇറാന്റെ ആക്രമണ ഭീഷണി കണക്കിലെടുത്ത് ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ അമേരിക്ക പാട്രിയറ്റ് മിസൈലുകൾ വിന്യസിച്ചു. ഏത് നിമിഷവും സ്ഥാനം മാറ്റാൻ കഴിയുന്ന ട്രക്ക് മൗണ്ടഡ് ലോഞ്ചറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഇതിന് മറുപടിയായി, ഗൾഫിലെ യുഎസ് കേന്ദ്രങ്ങൾ തങ്ങളുടെ മിസൈൽ പരിധിയിലാണെന്നും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
