സാങ്കേതിക തകരാറിനെത്തുടർന്ന് ഗ്ലാസ്കോ-ലണ്ടൻ ബ്രിട്ടിഷ് എയർവേസ് വിമാനം അടിയന്തരമായി നിലത്തിറക്കി. 8,000 അടി ഉയരത്തിൽ വെച്ചാണ് ബി.എ. 1481 വിമാനത്തിൽ തകരാർ ശ്രദ്ധയിൽപ്പെട്ടത്.

പുറപ്പെട്ട് 25 മിനിറ്റിനുള്ളിൽ തന്നെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.സൗത്ത് ലാങ്ക്ഷെയറിനു സമീപം വെച്ച് വിമാനം തിരിച്ചുവിട്ട് മൂന്നു മണിയോടെ ഗ്ലാസ്ഗോയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇവർക്കായി ബദൽ യാത്രാസൗകര്യം ഒരുക്കുമെന്നും ബ്രിട്ടിഷ് എയർവേസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *