ഒന്നര പതിറ്റാണ്ടിന് ശേഷം ബംഗ്ലാദേശിൽ ബി.എൻ.പി (BNP) അധികാരത്തിലേക്ക്. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പാർട്ടി കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 151 സീറ്റുകൾ മറികടന്നു. അതേസമയം, പ്രധാന എതിരാളികളായ ജമാഅത്തെ ഇസ്ലാമിക്ക് കനത്ത തിരിച്ചടി നേരിട്ടു; അവർക്ക് കേവലം 34 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.താരിഖ് പ്രധാനമന്ത്രിപദത്തിലേക്ക് വരുമെന്നാണ് സൂചനകൾ. കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ ബംഗ്ലാദേശാണ് താരിഖ് വാദ്ഗാനം ചെയ്തിരിക്കുന്നത്.
ബിഎൻപി യുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. 350 അംഗ പാർലമെന്റിലെ 299 സീറ്റിലേക്ക് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 47.9 ശതമാനമാണ് പോളിങ്. കേവല ഭൂരിപക്ഷവും കടന്ന് ബിഎൻപി മുന്നേറ്റം തുടരുകയാണ്.
മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും അന്തരിച്ച ഖാലിദ സിയയുടെയും മകൻ താരിഖ് റഹ്മാൻ നീണ്ട പ്രവാസത്തിന് ശേഷം തിരിച്ചെത്തിയാണ് തിരഞ്ഞെടുപ്പിനെ നയിച്ചത്. അവാമി ലീഗിനെ വിലക്കിയ സാഹചര്യത്തിൽ നടന്ന മത്സരത്തിൽ ജമാഅത്തെ ഇസ്ലാമിയെ പരാജയപ്പെടുത്തി ബി.എൻ.പി വലിയ വിജയം നേടി.
