ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്ന മോട്ടിവേഷണൽ സ്പീക്കറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പീഡനക്കേസിൽ പിടിയിലായി.

16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. 2022-ൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് മലപ്പുറം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഫിലിപ്പ് മമ്പാട്, കൗൺസിലിംഗിനായി എത്തിയ 16 വയസ്സുള്ള ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ വെച്ചായിരുന്നു അതിക്രമം. ലഹരിക്കെതിരെ വീഡിയോകളിലൂടെ ബോധവൽക്കരണം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *