സർക്കാരിന്റെ ഇരട്ടനീതിയെ വിമർശിച്ച് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ സി.പി.എമ്മുമായി അകലുന്നു. ആശാസമരത്തിൽ പങ്കെടുത്തതിന് യാത്രയയപ്പ് പോലും നൽകാതെ തന്നെ പുറത്താക്കിയെന്ന് വെളിപ്പെടുത്തിയ താരം, പഴയ കെ.എസ്.യു ബന്ധം ഓർത്തെടുത്ത് കോൺഗ്രസിലേക്ക് ചേക്കേറുമെന്ന സൂചനയും നൽകി.
ആശാസമരത്തെ അനുകൂലിച്ചതിന്റെ പേരിൽ അർഹമായ പരിഗണന നൽകാതെ തന്നെ പുറത്താക്കിയത് അനീതിയെന്ന് പ്രേംകുമാർ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാന്യമായ യാത്രയയപ്പ് പോലും നൽകാതെ നീക്കിയ സർക്കാർ നടപടിയെ അദ്ദേഹം വിമർശിച്ചു.
സമാനമായ രീതിയിൽ വിമർശനമുന്നയിച്ച സച്ചിദാനന്ദനോട് കാണിക്കാത്ത വിവേചനം തന്നോട് കാട്ടിയത് ഇരട്ടനീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
