റഷ്യ യുക്രെയ്നിന്റെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾക്ക് മുതിരുന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രകോപനങ്ങൾ നാല് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ റഷ്യയെ പ്രതിരോധിക്കാനുള്ള വ്യോമ സംവിധാനങ്ങൾ സജ്ജമാണെന്നും സെലെൻസ്കി അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനായി ജനീവയിൽ ഇന്ന് യുക്രെയ്ൻ, റഷ്യ, യുഎസ് പ്രതിനിധികൾ മൂന്നാം ഘട്ട ചർച്ച നടത്തും. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളെക്കുറിച്ചാകും പ്രധാന ചർച്ച.
സുരക്ഷാ-മാനുഷിക വിഷയങ്ങളിൽ ക്രിയാത്മകമായ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നതായി യുക്രെയ്ൻ പ്രതിനിധി റുസ്തം ഉമറോവ് വ്യക്തമാക്കി.
