ബെംഗളൂരുവില്‍ യാത്ര കഴിഞ്ഞ് മടങ്ങിയ ദമ്പതിമാര്‍ നാല് വയസ്സുള്ള മകനെ ടാക്‌സി കാറിൽ മറന്നുവെച്ചു. ഫെബ്രുവരി 14-നാണ് സംഭവം നടന്നത്. ടാക്‌സിയിൽ നിന്നിറങ്ങിയ മാതാപിതാക്കൾ കുട്ടി കൂടെയുണ്ടെന്ന് കരുതിയെങ്കിലും, മകൻ കാറിന്റെ പിൻസീറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.

ഉടൻതന്നെ പോലീസ് ഇടപെട്ട് കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ചു.ദമ്പതികൾ ഇറങ്ങിയ ഉടൻ ടാക്സി പോയതോടെയാണ് കുട്ടി കൂടെയില്ലെന്ന വിവരം അവർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ നമ്മ 112 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിവരം അറിയിച്ചു.

സന്ദേശം ലഭിച്ച് വെറും രണ്ട് മിനിറ്റിനുള്ളിൽ പോലീസ് സ്ഥലത്തെത്തി. ടാക്സി നമ്പറും ലൊക്കേഷനും കണ്ടെത്തിയ പോലീസ്, ഡ്രൈവറെ ഫോണിൽ വിളിച്ച് കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തി.ഉടൻതന്നെ അപ്പാർട്ട്മെന്റിലെത്താൻ ടാക്സി ഡ്രൈവർക്ക് പോലീസ് നിർദേശം നൽകി.

ബെംഗളൂരു പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ വെറും ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിക്കാൻ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *