എറണാകുളത്ത് ജയ് ഭാരത് കോളേജ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവറുടെ കാൽ കാബിനിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ടരയോടെ പെരുമ്പാവൂർ റൂട്ടിലെ അറയ്ക്കപ്പടിയിലാണ് അപകടമുണ്ടായത്. വീതി കുറഞ്ഞതും വളവുകൾ നിറഞ്ഞതുമായ ഈ ഭാഗം സ്ഥിരം അപകടമേഖലയാണെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
