ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം താൻ ഇടപെട്ടാണ് അവസാനിപ്പിച്ചതെന്ന് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഇരുരാജ്യങ്ങൾക്കും മേൽ 200 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സമാധാനം ഉറപ്പാക്കിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.

കഴിഞ്ഞ വർഷത്തെ സംഘർഷത്തിന് ശേഷം എൺപതിലേറെ തവണ ട്രംപ് ഈ അവകാശവാദം ആവർത്തിച്ചിട്ടുണ്ട്.

വാഷിങ്ടണിൽ നടന്ന ‘ഗാസ ബോർഡ് ഓഫ് പീസ്’ പരിപാടിയിൽ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് ട്രംപ് ഈ അവകാശവാദങ്ങൾ ഉന്നയിച്ചത്. രണ്ടാമതും അധികാരമേറ്റ ആദ്യ വർഷം തന്നെ എട്ടോളം യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ആഗോള സംഘർഷങ്ങളിൽ താൻ നടത്തിയ ഇടപെടലുകളെക്കുറിച്ചും ട്രംപ് ചടങ്ങിൽ വിശദീകരിച്ചു.ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് ട്രംപ് അവകാശപ്പെട്ടു.

പാക് പ്രധാനമന്ത്രി ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പുകഴ്ത്തിയ അദ്ദേഹം, തന്റെ ഇടപെടലിലൂടെ 25 മില്യൺ മനുഷ്യരുടെ ജീവൻ രക്ഷിച്ചുവെന്ന ഷെരീഫിന്റെ പഴയ വാക്കുകൾ ഓർമിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *