അടുത്ത പത്ത് ദിവസത്തിനുള്ളിൽ പുതിയ ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെതിരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. “ഒന്നുകിൽ പത്ത് ദിവസത്തിനകം കരാർ ഉണ്ടാകും, അല്ലെങ്കിൽ നിർഭാഗ്യകരമായ ചിലത് സംഭവിക്കും” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാമെന്ന സൂചനയാണ് ഇത് നൽകുന്നത്. ഇതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയും രാഷ്ട്രീയ സംഘർഷവും കടുത്തിരിക്കുകയാണ്.അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായൊരു ആണവ കരാർ ഉണ്ടായില്ലെങ്കിൽ ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. “
ഒന്നുകിൽ കരാർ, അല്ലെങ്കിൽ ദൗർഭാഗ്യകരമായ ചിലത് സംഭവിക്കും” എന്ന ട്രംപിന്റെ പ്രസ്താവന മേഖലയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്. പരിമിതമായ സൈനിക നീക്കത്തിനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല.അതേസമയം, സംഘർഷം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഇറാൻ ആരംഭിച്ചതായാണ് സൂചനകൾ.
സാധ്യമായ ഒരു കരാറിന്റെ കരട് തയ്യാറാക്കുകയാണെന്നും അത് ഉടൻ തന്നെ യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിന് കൈമാറുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത പത്ത് ദിവസങ്ങൾ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
