വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ലളിതാംബികയെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്നാരോപിച്ച് ബിഎൻഎസ് 125 വകുപ്പ് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ശസ്ത്രക്രിയ നടത്തിയ മറ്റ് ഡോക്ടർമാരെ നിലവിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
വണ്ടാനം ചികിത്സാപ്പിഴവിൽ അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസറെയും സസ്പെൻഡ് ചെയ്തു.
വിരമിച്ച യൂണിറ്റ് ചീഫ് ഡോ. ലളിതാംബികയ്ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് ഉടൻ തീരുമാനമെടുക്കും; ഇവർക്കെതിരെ കൈക്കൂലി ആരോപണവും ഉയർന്നിട്ടുണ്ട്.വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ലളിതാംബികയെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
മനുഷ്യജീവന് ഭീഷണിയാകുംവിധം പ്രവർത്തിച്ചെന്ന കുറ്റത്തിന് ബിഎൻഎസ് 125 വകുപ്പ് പ്രകാരമാണ് എഫ്ഐആർ. ഉഷ ജോസഫിന്റെ ബന്ധുക്കളുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസാണ് നടപടിയെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിൽ വിദഗ്ദ്ധ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസർ ധന്യയെയും സസ്പെൻഡ് ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വരും ദിവസങ്ങളിലെ തുടർനടപടികൾ.
