ഇന്ന് (ഫെബ്രുവരി 22) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം കാരണം കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കൻ കേരളത്തിൽ ചൂട് കഠിനമായതോടെ മെയ് 20 വരെ തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു.

ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ നിർബന്ധിത വിശ്രമം അനുവദിച്ചുകൊണ്ട്, രാവിലെ 7-നും വൈകിട്ട് 7-നും ഇടയിൽ 8 മണിക്കൂറായാണ് ജോലിസമയം നിജപ്പെടുത്തിയത്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കും ഈ വിശ്രമവേള ബാധകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *