നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി 28-ന് പുറത്തിറക്കാൻ ബിജെപി നീക്കം. പത്മജ വേണുഗോപാലിനെ തൃശൂരിൽ മത്സരിപ്പിക്കാനാണ് ആലോചന. എന്നാൽ തൃശൂർ സീറ്റ് ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മുതിർന്ന നേതാവ് എം.ടി. രമേശ്. ക്രിക്കറ്റ് താരം സഞ്ജു സാംസൺ, ഗായകൻ മധു ബാലകൃഷ്ണൻ എന്നിവരെ സ്ഥാനാർത്ഥികളാക്കാൻ ബിജെപി ചർച്ചകൾ നടത്തുന്നുണ്ട്.

ബിജെപി നേതൃത്വം തന്നെ സമീപിച്ചതായി ഗായകൻ മധു ബാലകൃഷ്ണൻ ‘റിപ്പോർട്ടർ ടിവി’യോട് സ്ഥിരീകരിച്ചു. എന്നാൽ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്പര്യമെന്നും നിലവിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മധു ബാലകൃഷ്ണന്റെ ഭാര്യ സഹോദരൻ ശ്രീശാന്ത് മത്സരിച്ച തൃപ്പൂണിത്തുറ സീറ്റിലേക്കാണ് അദ്ദേഹത്തെ പരിഗണിച്ചിരുന്നത്.

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ പ്രമുഖ നേതാക്കളും സെലിബ്രിറ്റികളും ഇടംപിടിച്ചിട്ടുണ്ട്. കെ. സുരേന്ദ്രൻ (മഞ്ചേശ്വരം), ശോഭ സുരേന്ദ്രൻ (പാലക്കാട്), രാജീവ് ചന്ദ്രശേഖർ (നേമം), വി. മുരളീധരൻ (കഴക്കൂട്ടം) എന്നിവരാണ് പട്ടികയിലെ പ്രധാനികൾ.

Leave a Reply

Your email address will not be published. Required fields are marked *