ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കും. മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കരാർ അന്തിമമാക്കുന്നതിനായുള്ള നിർണായക നീക്കമായാണ് ഈ ചർച്ചയെ കാണുന്നത്.

സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ചാൽ ആണവ പദ്ധതിയിൽ വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ചർച്ചകളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശം അംഗീകരിക്കപ്പെട്ടാൽ ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രോത്സാഹജനകമായ സൂചനകളാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.ഏത് സാഹചര്യത്തെയും നേരിടാൻ ഇറാൻ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *