ഈ മാസം ആദ്യം ലാൻഡിങ്ങിനിടെ ബ്രേക്ക് തകരാറിലായതിനെത്തുടർന്ന് വ്യോമസേനയുടെ തേജസ് യുദ്ധവിമാനം റൺവേയിൽ നിന്ന് തെന്നിമാറി. വിമാനത്തിന് ഗുരുതരമായ തകരാർ സംഭവിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിശീലന പറക്കലിന് ശേഷം മടങ്ങവെ ഫെബ്രുവരി 7-നാണ് അപകടമുണ്ടായത്. പൈലറ്റ് സുരക്ഷിതനാണ്. സംഭവത്തെത്തുടർന്ന് മുപ്പതോളം സിംഗിൾ സീറ്റ് തേജസ് വിമാനങ്ങൾ സാങ്കേതിക പരിശോധനയ്ക്കായി വ്യോമസേന താൽക്കാലികമായി പിൻവലിച്ചു. വ്യോമസേന ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

2024-ലും 2025-ലും തേജസ് വിമാനങ്ങൾ തകർന്നതിന് പിന്നാലെയാണ് പുതിയ അപകടം. എൻജിൻ കൈമാറുന്നതിൽ യുഎസ് കമ്പനിയായ ജിഇ എയ്‌റോസ്‌പേസ് വരുത്തുന്ന താമസം ‘തേജസ് മാർക്ക് 1 എ’ പതിപ്പിന്റെ വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധികൾക്കിടെയുണ്ടായ പുതിയ തകരാർ വ്യോമസേനയ്ക്കും എച്ച്.എ.എൽ-നും വലിയ തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *