കൊടിമരത്തിനായി സ്വര്‍ണം സംഭാവന നല്‍കിയതായി അദ്ദേഹം വെളിപ്പെടുത്തി. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ മോഹന്‍ലാലിന്റെ മൊഴിയും വൈകാതെ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കത്ത് നൽകി. സ്വർണം സംഭാവന ചെയ്തവരെക്കുറിച്ചും അതിന്റെ അളവിനെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്താനാണ് ഈ നീക്കം.
കോടതി നിർദേശപ്രകാരം ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് ലക്ഷ്യമിടുന്നത്.കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് ശില്പി അനന്തൻ ആചാരിയിൽ നിന്നും ദേവസ്വം ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു.
ദേവസ്വം രേഖകൾ പ്രകാരം 27 പേരിൽ നിന്നായി ലഭിച്ച 412 ഗ്രാം സ്വർണം കൃത്യമായി കൈപ്പറ്റിയിട്ടുണ്ടോ എന്നും ഇതിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നുമാണ് നിലവിലെ അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.
ശബരിമല കൊടിമരത്തിനായി മോഹൻലാൽ, ഷാജി കൈലാസ്, രഞ്ജി പണിക്കർ തുടങ്ങിയ സിനിമാപ്രവർത്തകരിൽ നിന്ന് സ്വർണം ശേഖരിച്ച് ദേവസ്വത്തിന് കൈമാറിയത് താനാണെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. ഈ സംഭാവനകൾ ഏകോപിപ്പിച്ചത് താനാണെന്നാണ് അദ്ദേഹം മൊഴി നൽകിയിരിക്കുന്നത്.
