പാലക്കാട് കഞ്ചിക്കോട് ഐഐടിയിൽ നാലാം വർഷ ഡാറ്റാ സയൻസ് വിദ്യാർഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് പോകവെയാണ് സേലം സ്വദേശിയായ പെൺകുട്ടിയുടെ തലയ്ക്ക് അടിയേറ്റത്.

പരിക്കേറ്റ വിദ്യാർഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാതന്റെ ആക്രമണത്തിൽ കസബ പോലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച് ഐഐടിയിൽ വിദ്യാർഥികൾ പ്രതിഷേധം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *